പ്രളയാനന്തര പുനരധിവാസം: പ്ര​േത്യക പാക്കേജുമായി ലീഗ്​

കോഴിക്കോട്: പ്രളയാനന്തര പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രേത്യക പാക്കേജുമായി മുസ്ലിം ലീഗ്. ഞായറാഴ്ച കോഴിക്കോട് ചേർന്ന പാർട്ടി സംസ്ഥാന പ്രവർത്തക സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പാക്കേജിൽ എന്തൊക്കെയാണ് ഉൾക്കൊണ്ടതെന്ന് നേതൃത്വം തിങ്കളാഴ്ച പ്രഖ്യാപിക്കും. ലീഗ് ഹൗസിൽ നടന്ന യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എ, എം.കെ. മുനീർ എം.എൽ.എ, എം.പി. അബ്ദുസ്സമദ് സമദാനി, സി.ടി. അഹമ്മദലി, പി.െക.കെ. ബാവ തുടങ്ങിയവർ സംബന്ധിച്ചു. ജന. സെക്രട്ടറി കെ.പി.എ. മജീദ് സ്വാഗതം പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ആശ്വാസ-രക്ഷാപ്രവർത്തനങ്ങൾ ജില്ല പ്രസിഡൻറ്, സെക്രട്ടറിമാർ യോഗത്തിൽ വിശദീകരിച്ചു. ഭാവി പ്രവർത്തനങ്ങൾ എന്തൊക്കെയാകണമെന്ന് നേതൃത്വം ജില്ല ഭാരവാഹികളിൽ നിന്ന് അഭിപ്രായം തേടി. ഇതി​െൻറ അടിസ്ഥാനത്തിലാണ് പ്രളയ പുനരധിവാസം ഉൾപ്പെടെയുള്ള നവകേരള നിർമിതിക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ പാർട്ടി തീരുമാനമെടുത്തത്. തിങ്കളാഴ്ച രാവിലെ പാണക്കാട്ട് ചേരുന്ന ഉന്നതാധികാരസമിതി യോഗത്തിൽ പാക്കേജിന് അന്തിമ രൂപം നൽകും. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 10,000 തൊഴിൽദിനങ്ങൾ സംഭാവന ചെയ്യുമെന്ന് യൂത്ത് ലീഗ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനായി സാേങ്കതിക വിദഗ്ധരുൾപ്പെടെയുള്ള വൈറ്റ് ഗാർഡ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. യൂത്ത് ലീഗി​െൻറ വിഭവശേഷികൂടി ഉൾക്കൊള്ളിച്ചുെകാണ്ടായിരിക്കും ലീഗി​െൻറ പാക്കേജ്. സ്വന്തം ലേഖകൻ ലീഗ് ട്രഷറർ: സി.ടി. അഹമ്മദലിക്ക് സാധ്യത കോഴിക്കോട്: മുസ്ലീം ലീഗ് ട്രഷററായി സി.ടി. അഹമ്മദലിയെ തെരഞ്ഞെടുത്തേക്കും. സംസ്ഥാന ട്രഷററായിരുന്ന ചെർക്കളം അബ്ദുല്ലയുടെ നിര്യാണത്തോടെയാണ് ട്രഷറർ സ്ഥാനം ഒഴിവുവന്നത്. ഇൗ സ്ഥാനത്തേക്ക് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മുതിർന്ന നേതാക്കളിൽ പലരും ശ്രമം നടത്തിയെങ്കിലും കാസർകോട് ജില്ലക്കു തന്നെ നൽകണമെന്നാണ് നേതൃത്വത്തി​െൻറ നിലപാട്. ഇതാണ് അഹമ്മദലിക്ക് തുണയായത്. മുൻമന്ത്രി കൂടിയായ സി.ടി. അഹമ്മദലി നിലവിൽ ലീഗി​െൻറ ൈവസ് പ്രസിഡൻറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.