ജയപ്രകാശന് ആനക്കയത്തിെൻറ ആദരം

മൂഴിക്കൽ: പൂനൂർ പുഴ കരകവിയുേമ്പാൾ രക്ഷകനായി മാറുന്ന എലോട്ട് പറമ്പത്ത് ജയപ്രകാശന് നാടി​െൻറ ആദരം. സൂര്യ ക്ലബ് പരിസരത്ത് നടന്ന പരിപാടിയിൽ എം.കെ. രാഘവൻ എം.പി ഉപഹാരം നൽകി ആദരിച്ചു. ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ 200ൽപരം ആളുകളെയാണ് നാട്ടുകാരുടെ ജയേട്ടനായ ജയപ്രകാശൻ രക്ഷിച്ചത്. 16ാം വാർഡ് കൗൺസിലർ പി.കെ. ശാലിനി അധ്യക്ഷത വഹിച്ചു. 17ാം വാർഡ് കൗൺസിലർ അഡ്വ. പി. ശരണ്യ, മുൻ കൗൺസിലർ എം.പി. ഹമീദ്, വില്ലേജ് ഓഫിസർ മുരളീധരൻ, റസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികളായ മുഹമ്മദ് ഇഫ്തിഹാർ, ഇ.എം. രവി, അബ്ദുൽ ഗഫൂർ, വി. രഞ്ജിത്ത്, മഹാത്മ അയൽക്കൂട്ടം പ്രതിനിധി കെ. ഷീബ എന്നിവർ സംസാരിച്ചു. സുഹൃദ് വേദി സെക്രട്ടറി പി. സഹദേവൻ സ്വാഗതവും എ.എം. ഗിരീശൻ നന്ദിയും പറഞ്ഞു. photo adaram എലോട്ട് പറമ്പത്ത് ജയപ്രകാശന് ഉപഹാരം നൽകി എം.കെ. രാഘവൻ എം.പി ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.