മികവി​െൻറ കേന്ദ്രമാകാൻ ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂൾ

ബേപ്പൂർ: തീരദേശമേഖലയിലെ വിദ്യാർഥികളുടെ ഏക ആശ്രയമായ ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവി​െൻറ കേന്ദ്രമായി ഉയർത്തപ്പെടുന്നു. ആദ്യഘട്ടമായി 3.4 കോടി ചെലവിൽ നിർമിക്കുന്ന രണ്ടു കെട്ടിടങ്ങളുടെ ഉദ്ഘാടനം ബേപ്പൂർ എം.എൽ.എ വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. പുതുതായി നിർമിച്ച സ്റ്റേജ് കം ഓഡിറ്റോറിയത്തി​െൻറ ഉദ്ഘാടനം എളമരം കരീം എം.പി നിർവഹിച്ചു. എളമരം കരീം എം.എൽ.എ ആയിരുന്നപ്പോൾ അനുവദിച്ചുനൽകിയ 70 ലക്ഷംരൂപ ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമിച്ചിരിക്കുന്നത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മ​െൻറ് ഫണ്ട് ബോർഡ് അനുവദിച്ച മൂന്നുകോടിയും കോഴിക്കോട് കോർപറേഷൻ അനുവദിച്ച 40 ലക്ഷവും ചേർത്താണ് കെട്ടിടങ്ങൾ നിർമിക്കുന്നത്. 47 സ്മാർട്ട് ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടുകൂടിയ വിവിധതരം ലാബുകൾ, ശുദ്ധജല സംവിധാനങ്ങൾ, മിനി തിയറ്റർ, ശാസ്ത്ര-ഗണിത ലാബുകൾ, മിനി പ്ലാനറ്റോറിയം, ലിറ്റിൽ മ്യൂസിയം, ടാലൻറ് ലാബുകൾ, വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക നിലയം, മോഡേൺ കിച്ചൺ, വാഷിങ് ഏരിയ, ടോയ്ലറ്റ് ഏരിയ, ഡൈനിങ് ഹാൾ എന്നിവയും ഉൾപ്പെട്ടതാണ് മൂന്നു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന 3.4 കോടി ചിലവിൽ നിർമിക്കുന്ന മാസ്റ്റർ പ്ലാനിൽ ഉള്ളത്. കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രധാനാധ്യാപിക ഷാദിയബാനു റിപ്പോർട്ട് അവതരിപ്പിച്ചു. പ്രളയബാധിതരെ സഹായിക്കുന്നതിന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്വരൂപിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽെവച്ച് എം.എൽ.എ വി.കെ.സി. മമ്മദ് കോയക്ക് കൈമാറി. കൗൺസിലർമാരായ നെല്ലിക്കോട് സതീഷ് കുമാർ, പി.പി. ബീരാൻകോയ, പേരോത്ത് പ്രകാശൻ, എം. ഗിരിജ ടീച്ചർ, സി.കെ. രാജൻ, കെ.എച്ച്. ഷാനു, ഷിനു പിണ്ണാണത്ത്, മമ്മദ്കോയ ഹാജി, കെ.പി. ഹുസൈൻ, കെ.വി. ശിവദാസൻ, അജിതകുമാരി, ടി. ബഷീർ അഹമ്മദ്, ബി. അബ്ദുല്ലത്തീഫ്, ജയശ്രീ, പി.പി. രാജേഷ്, കരുവള്ളി ശശി, പാലത്തിങ്കൽ മൂസക്കോയ, മുരളി ബേപ്പൂർ എന്നിവർ ആശംസകളർപ്പിച്ചു. രാജീവൻ മാടായിയുടെ അധ്യക്ഷതയിൽ ബിജു സ്വാഗതവും കെ.വി. മുസ്തഫ നന്ദിയും പറഞ്ഞു. photo byp10.jpg ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രമാക്കി ഉയർത്തുന്നതി​െൻറ ഭാഗമായി നിർമിക്കുന്ന രണ്ടു കെട്ടിടങ്ങളുടെ നിർമാണപ്രവൃത്തിയുടെ ഉദ്ഘാടനം വി.കെ.സി. മമ്മദ് കോയ എം.എൽ.എ നിർവഹിക്കുന്നു byp20.jpg ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്വരൂപിച്ച മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.