നടുറോഡിൽ കോഴിമാലിന്യം തള്ളി

കോഴിക്കോട്: കല്ലായി റെയിൽവേ ഓവർബ്രിഡ്ജിനു കീഴിൽ . സി.സി.ടി.വിയില്ലാത്ത പ്രദേശത്ത് രാത്രിയാണ് മാലിന്യം തള്ളിയതെന്ന് സംശയിക്കുന്നു. മുമ്പും നിരവധി തവണ ഇവിടെ മാലിന്യം ഉപേക്ഷിച്ചിട്ടുണ്ട്. ചാക്കിൽ കെട്ടുക പോലും ചെയ്യാതെ റോഡിലൊന്നായി പരത്തിയിട്ടിരിക്കുകയായിരുന്നു മാലിന്യം. കുണ്ടുങ്ങൽ, എണ്ണപ്പാടം, പള്ളിക്കണ്ടി തുടങ്ങിയ പ്രദേശങ്ങളിലേക്ക് നിരവധിയാളുകൾ കാൽനടയായി പോകുന്ന വഴി കൂടിയാണിത്. അസഹ്യമായ ദുർഗന്ധം പരന്നതിനെത്തുടർന്നാണ് മാലിന്യം ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. ഇതേത്തുടർന്ന് കുണ്ടുങ്ങൽ െറസിഡൻറ്സ് അസോ. സെക്രട്ടറി ഐ.പി ഉസ്മാൻ കോയ, എം.പി. സിക്കന്തർ, ഷൗക്കത്ത്, ഓട്ടോഡ്രൈവർ ഷരീഫ് തുടങ്ങിയവർ ചേർന്ന് മാലിന്യങ്ങൾ റോഡിൽനിന്ന് നീക്കംചെയ്ത് കുഴിയിലിട്ട് മൂടി. ഇവിടെ സി.സി.ടി.വി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. photo kallayi waste കല്ലായി റെയിൽവേ ഓവർബ്രിഡ്ജിനു കീഴിൽ റോഡിൽ തള്ളിയ കോഴിമാലിന്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.