സിറാജ് മേൽപാലം: സ്ഥലം സർ​േവ ഇന്ന്

കൊടുവള്ളി: തുരങ്കം റോഡ് ഉൾപ്പെടുന്ന കൊടുവള്ളി സിറാജ് മേൽപാലത്തി​െൻറ നിർമാണം ആരംഭിക്കുന്നതി​െൻറ ഭാഗമായി തിങ്കളാഴ്ച വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭൂമി സർവേ നടത്തുമെന്ന് കാരാട്ട് റസാഖ് എം.എൽ.എ അറിയിച്ചു. രാവിലെ ഒമ്പതു മുതലാണ് സർവേ. പദ്ധതിക്കായി മാസങ്ങൾക്ക് മുമ്പ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മ​െൻറ് ഫണ്ട് ബോർഡ് (കിഫ്ബി) 54.03 കോടി അനുവദിച്ചിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജ് െഡവലപ്മ​െൻറ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് (ആർ.ബി.ഡി.സി.കെ)യാണ് പദ്ധതി നടപ്പാക്കുന്നത്. 2016-17 വർഷത്തെ ബജറ്റിലാണ് കൊടുവള്ളിയിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മേൽപാലം അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.