പൗൾട്രി ക്ലബ് ഉദ്ഘാടനം

നരിക്കുനി: പുന്നശ്ശേരി എ.എം.യു.പി സ്കൂൾ പൗൾട്രി ക്ലബ് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ജമീല ഉദ്ഘാടനം ചെയ്തു. ക്ലബ് ലീഡർ വിഷ്ണു മനോജ് കോഴിക്കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി. 50 കുട്ടികൾക്ക് അഞ്ചുവീതം കോഴിക്കുഞ്ഞുങ്ങളും തീറ്റയും മരുന്നുമാണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം ഈ വിദ്യാലയത്തിൽ ഇതേ പദ്ധതി പ്രകാരം കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചിരുന്നു. ആറു മാസംകൊണ്ട് മുട്ട ഉൽപാദിപ്പിച്ച് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കുട്ടികൾ മുട്ട നൽകിയിരുന്നു. കുട്ടികളിൽ കൂടുതൽ താൽപര്യം വളർത്താൻ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന അഞ്ചു കുട്ടികൾക്ക് സ്കൂൾ സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം വി.കെ. അബ്ദുസ്സലാം അധ്യക്ഷതവഹിച്ചു. വെറ്ററിനറി സർജൻ ഡോ. എൻ. വിനീഷ് പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു, ഏഴാം വാർഡ് മെംബർ ലത പുതിയേടത്ത്, പി.ടി.എ വൈസ് പ്രസിഡൻറ് പി.എം. മുഹമ്മദ് അബ്ദുറഹിമാൻ, ലൈവ്സ്റ്റോക്ക് അസിസ്റ്റൻറ് അഫ്സൽ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എ.കെ. മുഹമ്മദ് ഷഹീർ സ്വാഗതവും വി.കെ. ഷിബിൻലാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.