കോഴിക്കോട്: വിവിധ സേവനങ്ങളുമായി തപാൽ വകുപ്പിെൻറ പുതിയ സംരംഭമായ ഇന്ത്യ പോസ്റ്റ് പേെമൻറ്സ് ബാങ്കിെൻറ (െഎ.പി.പി.ബി) പ്രവർത്തനത്തിന് തുടക്കം. ശനിയാഴ്ച കേരളത്തിലെ 14 ശാഖകളുൾപ്പെടെ രാജ്യത്ത് െഎ.പി.പി.ബിയുടെ 650 ശാഖകളാണ് പ്രവർത്തനം ആരംഭിച്ചത്. കോഴിക്കോട് ജില്ലയിൽ വെസ്റ്റ്ഹിൽ സബ് പോസ്റ്റ് ഒാഫിസാണ് െഎ.പി.പി.ബിയുടെ ശാഖ. ആദ്യഘട്ടമായി കോഴിക്കോട് ഹെഡ് പോസ്റ്റ് ഒാഫിസ്, വെസ്റ്റ്ഹിൽ, മാവൂർ സബ് പോസ്റ്റ് ഒാഫിസുകൾ, പാഴൂർ, കണ്ണിപറമ്പ് ബ്രാഞ്ച് പോസ്റ്റ് ഒാഫിസുകൾ എന്നിവിടങ്ങളിൽ സേവന കേന്ദ്രങ്ങളും തുടങ്ങി. വയനാട് ജില്ലയിൽ മാനന്തവാടി സബ് പോസ്റ്റ് ഒാഫിസിലാണ് ശാഖ. കൽപറ്റ ഹെഡ് പോസ്റ്റ് ഒാഫിസ്, സുൽത്താൻ ബത്തേരി ഇൗസ്റ്റ്, മീനങ്ങാടി സബ് പോസ്റ്റ് ഒാഫിസുകൾ, കരണി, കാരാച്ചാൽ ബ്രാഞ്ച് പോസ്റ്റ് ഒാഫിസുകൾ എന്നിങ്ങനെ അഞ്ച് സേവന കേന്ദ്രങ്ങളാണ് ജില്ലയിൽ പ്രവർത്തിക്കുക. ഇൻറർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, വീടുകളിൽ ബാങ്കിങ് സൗകര്യം, പോസ്റ്റ് ഒാഫിസ് കൗണ്ടറുകൾ, മിസ്ഡ്കാൾ ബാങ്കിങ് തുടങ്ങിയ സേവനങ്ങൾ ഇന്ത്യ പോസ്റ്റ് പേെമൻറ്സ് ബാങ്കിങ്ങിൽ ലഭ്യമാകും. പൂർണമായും ഡിജിറ്റൽ ബാങ്കിങ് ആയതിനാൽ അക്കൗണ്ട് തുടങ്ങുന്നതിന് രേഖകളുടെ പകർപ്പുകളും മറ്റും ആവശ്യമില്ല. സീറോ ബാലൻസ് അക്കൗണ്ടായാണ് പ്രവർത്തിക്കുക. സാധാരണ നിക്ഷേപം, പിൻവലിക്കൽ എന്നിവക്കു പുറമെ ഫണ്ട് ട്രാൻസ്ഫർ, ബിൽ പേമെൻറ് എന്നിവക്ക് സൗകര്യമുണ്ടാകും. പോസ്റ്റ് ഒാഫിസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് പേമെൻറ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനും സൗകര്യമുണ്ട്. 10 വയസ്സിനു മുകളിലുള്ള വ്യക്തികൾക്ക് െറഗുലർ സേവിങ് അക്കൗണ്ട് തുടങ്ങാം. 18 വയസ്സിനു മുകളിലുള്ളവർക്ക് ഡിജിറ്റൽ സേവിങ് അക്കൗണ്ടും തുടങ്ങാം. വായ്പകൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ പോലുള്ള സേവനങ്ങൾ മറ്റു സ്ഥാപനങ്ങളുമായി സംയോജിച്ച് സമീപഭാവിയിൽ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.