ക്ഷേമ പെൻഷനുകളിലെ അട്ടിമറി: യൂത്ത് ലീഗ് പ്രക്ഷോഭത്തിന്​

ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിൽ വിവിധ ക്ഷേമ പെൻഷനുകളിൽനിന്ന് ഒരു അറിയിപ്പുമില്ലാതെ അർഹരെ ഒഴിവാക്കിയ ഇടതുസർക്കാർ നയത്തിനെതിരെ പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്. ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കിയും ഒരു സ്കൂട്ടർ പോലും സ്വന്തമായി ഇല്ലാത്തവർക്ക് ഇന്നോവ കാറുകൾ ഉണ്ടെന്ന് പറഞ്ഞുമാണ് ലിസ്റ്റിൽനിന്ന് പുറന്തള്ളിയത്. പ്രസ്തുത വിഷയത്തി​െൻറ സത്യാവസ്ഥ പഞ്ചായത്ത് യൂത്ത് ലീഗ് തെളിവ് സഹിതം നേരിട്ട് പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. വിഷയം ഉദ്യോഗസ്ഥരെ അയച്ച് സത്യസന്ധമായി പരിശോധിക്കുമെന്നും പ്രശ്നപരിഹാരത്തിന് അദാലത് സംഘടിപ്പിക്കുമെന്നും സെക്രട്ടറി ഉറപ്പുനൽകി. സെക്രട്ടറിയുമായുള്ള ചർച്ചയിൽ ഷംസീർ പോത്താറ്റിൽ, പി.കെ. നംഷീദ്, കെ.സി. ശിഹാബ്, ഷംനാദ് പഞ്ചായത്ത് ബസാർ, പി.കെ. മുഹമ്മദലി, റസൽ എലോക്കര എന്നിവർ സംബന്ധിച്ചു. PHOTO EANGA11.JPG പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഞ്ചായത്ത് സെക്രട്ടറിയുമായ് യൂത്ത്‌ ലീഗ് ഭാരവാഹികൾ ചർച്ച നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.