പെൻഷൻ തടഞ്ഞ നടപടിയിൽ പ്രതിഷേധം

കൊടുവള്ളി: കേരള സർക്കാറി​െൻറ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയിൽനിന്ന് പാവപ്പെട്ട ആളുകളെ നീക്കംചെയ്ത സർക്കാർ നടപടിയിൽ കൊടുവള്ളി മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് ശരിയായ വിവരങ്ങൾ സർക്കാറി​െൻറ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാതിരിക്കുകയും നഗരസഭ നടത്തുന്ന പ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജിവെക്കണമെന്നും ജനങ്ങളോട് മാപ്പുപറയണമെന്നും കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വി.കെ. അബ്ദുഹാജി അധ്യക്ഷത വഹിച്ചു. കെ.കെ.എ. ഖാദർ, അലി മാനിപുരം, വി.എ. റഹ്മാൻ, കെ.സി. മുഹമ്മദ്, എടക്കണ്ടി നാസർ, എം.കെ.ബി. മുഹമ്മദ്, ടി.പി. നാസർ, പി. മുഹമ്മദ്, ശംസു കളത്തിൽ, വി.സി. അബൂബക്കർ എന്നിവർ സംസാരിച്ചു. ജീവിച്ചിരിക്കുന്നവർ മരിച്ചതായും നിർധനരെ വാഹന ഉടമകളാക്കിയും പെൻഷൻ തടഞ്ഞ നടപടികൾ പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എം. നസീഫ് അധ്യക്ഷത വഹിച്ചു. എൻ.കെ. മുഹമ്മദലി, ജാബിർ, ഖാദർകുട്ടി നരൂക്കിൽ, പി.കെ. സുബൈർ, കോഴിശ്ശേരി മജീദ്, ഒ.പി. മജീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.