വേളം: ശാന്തിനഗർ തച്ചർകണ്ടി കുടുംബാംഗ സംഗമം ടി.പി. ഖാസിം ഉദ്ഘാടനം ചെയ്തു. സർ സയ്യിദ് കോളജ് പ്രിൻസിപ്പൽ ഡോ. പി.ടി. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് സർവകലാശാല ജേണലിസം പഠനമേധാവി ഡോ. എൻ. മുഹമ്മദലി അധ്യക്ഷതവഹിച്ചു. ഡോ. സി.എച്ച്. ഇബ്രാഹീംകുട്ടി, കെ.വി. കുഞ്ഞബ്ദുല്ല ഹാജി, എൻ.കെ. റഷീദ് ഉമരി എന്നിവർ സംസാരിച്ചു. സി.എച്ച്. സനൂപ് സ്വാഗതവും വി.കെ. ജലീൽ നന്ദിയും പറഞ്ഞു. അഞ്ഞൂറിലേറെപ്പേർ പങ്കെടുത്ത സംഗമത്തിൽ മുതിർന്ന അംഗങ്ങളെയും വിവിധ മേഖലയിൽ മികച്ച വിജയം നേടിയവരെയും ആദരിച്ചു. കലാപരിപാടിയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.