കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ മലയോര മേഖലയിലെ സുഗന്ധവിളകൾക്ക് അപൂർവ രോഗം ബാധിച്ച പ്രദേശങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ചാത്തങ്കോട്ട് നടയിൽ ചേർന്ന അവലോകന യോഗം ആവശ്യപ്പെട്ടു. രോഗബാധയുണ്ടായ പ്രദേശങ്ങളിൽ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവേ നടത്തി പ്രതിരോധ നടപടി ഊർജിതമാക്കാനും കീടങ്ങളുടെ വളർച്ച തടയാനും തീരുമാനിച്ചു. ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത് പ്രസിഡൻറ് കെ. സജിത് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ.വി. ലീല, ഡോ. ടി.കെ. ജേക്കബ്, പ്രിൻസിപ്പൽ സയൻറിസ്റ്റ് ഐ.ഐ.എസ്.ആർ, ഡോ. പി.സി. രാധാകൃഷ്ണൻ, ഡോ. എസ്. സിന്ധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.