പുറമേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം

കല്ലാച്ചി: പുറമേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം. വില്ലാട്ട് താഴെ കുനിയിൽ യൂസഫി​െൻറ വീട്ടിലാണ് മോഷണം നടന്നത്. മുൻഭാഗത്തെ മരത്തി​െൻറ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് ബ്ലാങ്കറ്റുകൾ, ഡിന്നർ സെറ്റ്, എൽ.ഇ.ഡി ടി.വി, വിലയേറിയ വസ്ത്രങ്ങൾ എന്നിവ കവർന്നു. 55,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി യൂസഫി​െൻറ സഹോദരൻ പരാതി നൽകി. യൂസഫും കുടുംബവും വിദേശത്താണ്. നാദാപുരം എസ്.ഐ എൻ. പ്രജീഷ്, ജൂനിയർ എസ്.ഐ എസ്‌. നിഖിൽ, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.