കേരളത്തിന് 'എയർ ലിഫ്റ്റ്' ഒരുക്കിയ ഫെബിനിനെ ജന്മനാട് ആദരിക്കും

പേരാമ്പ്ര: പൂർണ ഗർഭിണിയായ യുവതിയെ പ്രളയത്തിൽനിന്ന് രക്ഷപ്പെടുത്തുന്ന ചിത്രം മലയാളികളുടെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. ഇത്തരം എയർ ലിഫ്റ്റുകൾക്ക് നേതൃത്വംനൽകിയ കേരള ദുരന്തനിവാരണ സെൽ എയർഫോഴ്സ് കോഡിനേറ്റിങ് ഓഫിസർ മാട്ടനോട് ആലോറച്ചാലിൽ ഫെബിൻ യൂസഫിനെ നാട് ആദരിക്കുന്നു. സെപ്റ്റംബർ മൂന്നിന് വൈകീട്ട് അഞ്ചുമണിക്ക് കായണ്ണയിലാണ് സ്വീകരണം. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കായണ്ണ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഫെബിൻ നൊച്ചാട് ഹയര്‍ സെക്കൻഡറിയില്‍നിന്ന് പ്ലസ്ടു പാസായി. പുണെയിലെ ഡിഫന്‍സ് അക്കാദമിയില്‍ പഠനം പൂർത്തിയാക്കി വ്യോമസേനയില്‍ ചേരുകയായിരുന്നു. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചശേഷം ഇപ്പോള്‍ തിരുവനന്തപുരം എയര്‍ഫോഴ്‌സ് ആസ്ഥാനത്ത് ജോലിയിലിരിക്കെയാണ് ദുരന്ത നിവാരണ ദൗത്യത്തി​െൻറ ചുമതലയില്‍ എത്തിയത്. സമൂഹമാധ്യങ്ങളിൽ ഫെബിൻ യൂസഫിനെ കുറിച്ചുള്ള വാർത്ത നിരവധിപേരാണ് ഷെയർ ചെയ്യുന്നത്. കായണ്ണയിലെ സാമൂഹിക പ്രവര്‍ത്തകനും ബിസിനസുകാരനുമായ എ.സി. യൂസഫ്-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ. ഡോ. റുക്സാന. സഹോദരി: ഡോ. ഫെമിന യൂസഫ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.