താൽക്കാലിക അധ്യാപക നിയമനം

പേരാമ്പ്ര: ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇക്കണോമിക്‌സ് (സീനിയർ) വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബർ അഞ്ചിന് ബുധനാഴ്ച രാവിലെ 11ന്സ്കൂൾ ഓഫിസിൽ. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു നന്മണ്ട: കോഴിക്കോട്-ബാലുശേരി പാതയിൽ പന്ത്രണ്ടാം മൈൽ വളവിൽ കുടിവെള്ളം പാഴാകുന്നു. ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയാണ് വെള്ളം റോഡിലൂടെ പരന്നൊഴുകുന്നത്. റോഡി​െൻറ ശോച്യാവസ്ഥയും ജലവും കാൽനടക്കാർക്ക് വരുത്തിവെക്കുന്ന ദുരിതം ചെറുതല്ല. ഒരാഴ്ചയിലധികമായി പൈപ്പ് പൊട്ടിയിട്ട്. ബന്ധപ്പെട്ടവരെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.