വെള്ളപ്പൊക്കം: വയലുകളിൽ മത്സ്യക്കൂട്ടങ്ങളെത്തി, പിടിത്തം സജീവം

മുക്കം: വെള്ളപ്പൊക്കത്തെ തുടർന്ന് പുൽപ്പറമ്പ് വയലുകളിൽ മീൻപിടിത്തക്കാർ സജീവമാകുന്നു. പുൽപ്പറമ്പിലെ ചളിനിറഞ്ഞ വയലുകളിൽ വരാൽ, ചേറുമീൻ, ഇരിമീൻ, മൊശു തുടങ്ങി വൈവിധ്യങ്ങളായ മത്സ്യക്കൂട്ടങ്ങളെത്തിയതാണ് കാരണം. വീശു വലകളും തണ്ടാടി വലകളും ഉപയോഗിച്ചും ചൂണ്ടകൾ ഉപയോഗിച്ചുമാണ് മീൻപിടിത്തം. നേരേത്ത മണ്ണെടുത്തതും പുൽപ്പറമ്പ് തോടിനോടു ചേർന്നതുമായ വയലുകളിലാണ് മത്സ്യങ്ങളുള്ളത്. പ്രവാസികൾ വിദേശത്ത് നിന്നുകൊണ്ടുവന്ന ചൂണ്ടകൾ കൊണ്ടും മിൻ പിടിക്കുന്നുണ്ട്. വലയിൽ വൻ വാള മീനുകൾ വരെ കുടുങ്ങുന്നുണ്ട്. 10 വർഷം മുമ്പ് ഈ വയലുകളിൽ ചെറിയ ചെമ്മീൻ വ്യാപകമായി ലഭിച്ചിരുന്നു. വയലുകളിലെ രാസവളങ്ങളുടെ പ്രയോഗം ഇത്തരത്തിലുള്ള 'ചെമ്മീൻ ചാകര'യെ സാരമായി ബാധിച്ചു. ഊർക്കടവിലെ റഗുലേറ്റർ കം ബ്രിഡ്ജി​െൻറ ഷട്ടറുകൾ പൂർണമായി തുറന്നിട്ടതോടെ ഇരുവഴിഞ്ഞിപ്പുഴയുടെ മത്സ്യസമ്പത്ത് വർധിച്ചതായി മീൻപിടിത്തക്കാർ പറയുന്നു. photo M K MUC 2 പുൽപ്പറമ്പിലെ വയലുകളിൽ ചൂണ്ടയിൽ മീൻപിടിക്കുന്നു MKMUC1 ഇരുവഴിഞ്ഞിപ്പുഴയിലേക്ക് മത്സ്യങ്ങൾ വരാനുള്ള വഴിയൊരുക്കി മുഴുവൻ ഷട്ടറുകളൂം തുറന്നിട്ട ഉൗർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.