അപകടമൊഴിയാതെ നെല്ലാങ്കണ്ടി പാലം ജങ്ഷൻ-വളവിലെ വാഹനപാർക്കിങ് ദുരിതമാകുന്നു

കൊടുവള്ളി: ദേശീയപാത 766 ൽ നെല്ലാങ്കണ്ടിയിലെ വളവ് അപകടമേഖലയാവുന്നു. ഒരു മാസത്തിനിടെ അഞ്ചോളം ചെറുതും വലുതുമായ അപകടങ്ങളാണ് ഇവിടെ നടന്നത്. അങ്ങാടിക്കു സമീപം റോഡിലെ വലിയ എസ് രൂപത്തിലുള്ള വളവ്വരുന്ന ഭാഗത്തുനിന്നാണ് എളേറ്റിൽ വട്ടോളി ഭാഗത്തേക്കുള്ള പാലം റോഡ് ആരംഭിക്കുന്നത്. ഇതി​െൻറ എതിർവശത്തായി പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിലെ വാഹനങ്ങളടക്കം റോഡരികിൽ നിർത്തിയിടുന്നതിനാൽ വാഹനങ്ങൾക്ക് അരികുചേർന്ന് പോകാനോ, യാത്രക്കാർക്ക് നടക്കാനോ കഴിയുന്നില്ല. ഇതുമൂലം വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപെടുകയാണ്. നടപ്പാത സൗകര്യവും ഇവിടെയില്ല. കഴിഞ്ഞ മാസമാണ് ഇവിടെ കെ.എസ്.ആർ.ടി.സിയുടെ ശബരി ഡീലക്സ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ചത്. അപകടത്തിൽ തൃശൂർ സ്വദേശികളായ ഏഴുപേർക്ക് പരിേക്കറ്റു. കഴിഞ്ഞ ബുധനാഴ്ചയും കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. നേരേത്തയും നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. നിരവധി പേരുടെ ജീവൻ പൊലിയുകയും ചെയ്തിട്ടുണ്ട്. റോഡിലെ അപകടകരമായ വലിയ വളവ് നിവർത്തണമെന്ന ആവശ്യം ശക്തമാണ്. വാഹനങ്ങൾക്കും കാൽനടക്കാർക്കും അപകട ഭീഷണിയാവുന്ന വാഹന പാർക്കിങ് ഒഴിവാക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഫോട്ടോ: Kdy-7 nh nellamkandy rood .jpg ദേശീയപാതയിൽ നെല്ലാങ്കണ്ടിയിലെ വളവിൽ വാഹനങ്ങൾ നിർത്തിയിട്ട നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.