ഈങ്ങാപ്പുഴ: മരിയൻ തീർഥാടന കേന്ദ്രമായ മണൽവയൽ മലങ്കര കത്തോലിക്ക ദേവാലയത്തിൽ എട്ടുനോമ്പാചരണവും വി. മാതാവിെൻറ ജനനപ്പെരുന്നാളിനും ശനിയാഴ്ച തുടക്കമാവും. 5.30ന് പള്ളി വികാരി ഫാ. ജയിംസ് മുളയ്‌ക്കാവിളയിൽ കൊടിയേറ്റും. സെപ്റ്റംബർ ഏഴുവരെ എല്ലാ ദിവസവും വൈകുന്നേരം 5.30ന് ജപമാല, വി. കുർബാന, മധ്യസ്ഥ പ്രാർഥന, വചന സന്ദേശം എന്നിവ ഉണ്ടാവും. ഫാ. ജെയിംസ് മുളയ്ക്കാവിള, ഫാ. മാത്യു പെരുമ്പള്ളിക്കുന്നേൽ, ഫാ. ജോൺസൺ പള്ളി പടിഞ്ഞാറ്റേതിൽ, ഫാ. തോമസ് കല്ലൂർ, ഫാ. സാം പതാക്കൽ, ഫാ. ജോസ് കാനച്ചിക്കുഴി എന്നിവർ വി. ബലിയർപ്പിക്കും. എട്ടിന് രാവിലെ ഒമ്പതിന് ഫാ. ജേക്കബ് ചുണ്ടക്കാട്ടിൽ കോർ എപ്പിസ്കോപ വിശുദ്ധ കുർബാന അർപ്പിക്കും. ഇടവകയിലെ മുതിർന്ന പൗരന്മാരെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.