വഖഫ് ബോർഡ് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കുന്ന 'പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമം' പദ്ധതിയുെട ഭാഗമായി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ കേന്ദ്ര സർക്കാറി​െൻറ സാമ്പത്തിക സഹായത്തോടെ വഖഫ് ഭൂമിയിൽ വിവിധ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് വഖഫ് സ്ഥാപന ഭാരവാഹികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വഖഫ് ഭൂമിയിൽ ഹയർ സെക്കൻഡറി സ്കൂളുകൾ, റെസിഡൻഷ്യൻ സ്കൂളുകൾ, ബിരുദ കോളജുകൾ, കമ്യൂണിറ്റി ഹാളുകൾ, ഹോസ്റ്റലുകൾ, ആരോഗ്യസംരക്ഷണ കേന്ദ്രങ്ങൾ, വനിത ജീവനക്കാർക്കുള്ള ഹോസ്റ്റലുകൾ, പൊതുമാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, കേരള വഖഫ് ബോർഡ്, കലൂർ, കൊച്ചി -682017 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.keralastatewakfboard.in സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.