അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷ​െൻറ ഹെഡ് ഒാഫിസിലേക്ക് കമ്പനി സെക്രട്ടറി (ഒൗട്ട് സ ോഴ്സ്) ആയി ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കമ്പനി സെക്രട്ടറി കോഴ്സ് പാസായവരാകണം. മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം 'മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിങ്, ചക്കോരത്തുകുളം, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട്-673005 എന്ന വിലാസത്തിൽ അപേക്ഷിക്കുക. അപേക്ഷകൾ 2018 സെപ്റ്റംബർ 15ന് മുമ്പായി ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.