എം.എൽ.എയുടെ പാർക്കിൽ വീണ്ടും ഉരുൾപൊട്ടിയത് അധികൃതർ മറച്ചുവെച്ചു

photo തിരുവമ്പാടി: പി.വി. അൻവർ എം.എൽ.എയുടെ കൂടരഞ്ഞി കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിൽ വീണ്ടും ഉരുൾപൊട്ടിയത് പാർക്ക് അധികൃതർ മറച്ചുവെച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറയിൽ ഏഴിടങ്ങളിൽ ഉരുൾപൊട്ടിയ ആഗസ്റ്റ് 15ന് അർധരാത്രിയാണ് കക്കാടംപൊയിലിലെ പാർക്കിലും ഉരുൾപൊട്ടിയത്. പാർക്ക് അധികൃതർ വിവരം മറച്ചുവെച്ചതിനാൽ കഴിഞ്ഞ ദിവസം റവന്യൂ അധികൃതർ നടത്തിയ പരിശോധനയിലാണ് പാർക്കിനകത്തെ ഉരുൾപൊട്ടൽ കണ്ടെത്തിയത്. പാർക്കിലെ ജനറേറ്റർ മുറിക്ക് സമീപം വലിയ മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്. ജൂൺ 14ന് പാർക്കി​െൻറ 30 മീറ്റർ താഴെ ഉരുൾപൊട്ടിയിരുന്നു. പാർക്കിനുവേണ്ടി വെള്ളം കെട്ടിനിർത്തിയതി​െൻറ താഴെയാണ് രണ്ടുതവണയും ഉരുൾപൊട്ടൽ ഉണ്ടായത്. വാട്ടർ തീം പാർക്കിന് ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. അപകടസാധ്യതയുടെ പശ്ചാത്തലത്തിൻ പാർക്കി​െൻറ പ്രവർത്തനം താൽക്കാലികമായി നിർത്താൻ ജൂൺ 16ന് ജില്ല കലക്ടറും ദുരന്തനിവാരണ വിഭാഗവും നിർദേശം നൽകിയിരുന്നു. റവന്യൂ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് അപകടസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു കലക്ടറുടെ നടപടി. പാർക്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും ജൂൺ 14ന് മണ്ണിടിച്ചിലുണ്ടായിരുന്നു. കക്കാടംപൊയിൽ പാർക്കിന് പരിസ്ഥിതിലോല മേഖലയിൽ അനുമതി നൽകിയത് നേരത്തേ വിവാദമായിരുന്നു. വിവിധ വകുപ്പുകളുടെ അനുമതിയോടെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് മുമ്പ് കലക്ടർ നൽകിയ വിവരാവകാശ മറുപടിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പാർക്കി​െൻറ പ്രവർത്തനം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സർക്കാർ വകുപ്പുകൾ കണ്ടെത്തിയിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.