ഓണം, പെരുന്നാൾ ആഘോഷങ്ങൾക്ക് സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക്

കൊടിയത്തൂർ: ഓണം, പെരുന്നാൾ ആഘോഷങ്ങള്‍ക്കായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങൾ സ്വരൂപിച്ച 1,03,660 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി പഞ്ചായത്ത് പ്രസിഡൻറിനെ ഏൽപിച്ചു. ഈ വര്‍ഷത്തെ ഒാണം, ബക്രീദ് ആഘോഷങ്ങള്‍ കൊടിയത്തൂരില്‍ വിപുലമായ രീതിയില്‍ കൊണ്ടാടാൻ സി.ഡി.എസ് തീരുമാനിച്ചിരുന്നു. അതിനായി 16 വാര്‍ഡുകളിലെ അയല്‍ക്കൂട്ടങ്ങളില്‍നിന്ന് പിരിച്ചെടുത്ത 1,03,660 രൂപയാണ് ആദ്യഗഡുവായി അടക്കുന്നത്. കൊടിയത്തൂരില്‍ അയല്‍കൂട്ടങ്ങളടക്കം 600ലേറെ കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരന്തത്തിന് ഇരകളായിട്ടുണ്ട്. ഇക്കാരണത്താല്‍ ആഘോഷപരിപാടികള്‍ മാറ്റിവെക്കുകയും സ്വരൂപിച്ച തുകയത്രയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാന്‍ തീരുമാനിക്കുകയുമായിരുന്നു. സി.ഡി.എസ് പ്രസിഡൻറ് സുജാത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ്, ആമിന പാറക്കല്‍, സണ്ണി വെള്ളാഞ്ചിറ, കെ.പി. ചന്ദ്രന്‍, സുബൈര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.