കുടുംബസംഗമത്തിന് സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

കോഴിക്കോട്: കുടുംബ സംഗമത്തിന് നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കോഴിക്കോട്ടെ കൊളായി കുടുംബം. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ല വികസന സമിതി യോഗത്തിനെത്തിയ എം.എൽ.എമാരുെടയും ജില്ല കലക്ടറുെടയും സാന്നിധ്യത്തിൽ 1,31,750 രൂപയുടെ ചെക്ക് കൊളായി കുടുംബാംഗം നാസർ കൊളായി മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറി. പരേതനായ അഹമ്മദ്കുട്ടി ഹാജി- ഖദീജ ദമ്പതികളുടെ ആറു മക്കളുടെ കുടുംബാംഗങ്ങൾ ബക്രീദ് ദിവസം കൊടിയത്തൂരിൽ ഒത്തുചേർന്ന് കുടുംബസംഗമം ലളിതമാക്കി. അതിനായി സ്വരൂപിച്ച തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ തീരുമാനിക്കുകയായിരുന്നു. എം.ഇ. ഫസൽ, പി.പി നൗഫൽ, എം.എ. അബ്ദുൽ അസീസ്, ആരിഫ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.