കലാപത്തിന്​ നേതൃത്വംനൽകുന്ന ഫാഷിസ്​റ്റുകളെയാണ്​ അറസ്​റ്റ്​ ചെയ്യേണ്ടത്^​കെ.ഇ.എൻ

കലാപത്തിന് നേതൃത്വംനൽകുന്ന ഫാഷിസ്റ്റുകളെയാണ് അറസ്റ്റ് ചെയ്യേണ്ടത്-കെ.ഇ.എൻ കോഴിക്കോട്: അടിസ്ഥാനവർഗത്തിനൊപ്പം നിൽക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെയല്ല, രാജ്യത്ത് കലാപത്തിന് നേതൃത്വംനൽകുന്ന ഫാഷിസ്റ്റുകളെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് െക.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. ഭരണകൂട ഭീകരതക്കെതിരെ മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്കുസമീപം പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിനെതിരെ പ്രതികരിക്കുന്നവരെ ഭയപ്പെടുത്താനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. അറ്സ്റ്റ് ചെയ്തവർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പൊലീസ് ഉന്നയിക്കുന്നത്. സംഘ്പരിവാറിനെ ചോദ്യംചെയ്താൽ കുറ്റമാവുന്ന സാഹചര്യമാണ് നിലവിൽ. തങ്ങൾക്കിഷ്ടമില്ലാത്ത ആശയങ്ങളെയും ആദർശങ്ങളെയും എതിർക്കുകയാണ് ഫാഷിസ്റ്റുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധ സംഗമം െക.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പു.ക.സ. ജില്ലാ പ്രസിഡൻറ് വിൽസൺ സാമുവൽ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. പോക്കർ, വി. സുകുമാരൻ, ഹരികുമാരൻ തമ്പി, പുരുഷൻ കടലുണ്ടി എം.എൽ.എ എന്നിവർ സംസാരിച്ചു. പു.ക.സ. ജില്ലാ സെക്രട്ടറി യു. ഹേമന്ത് കുമാർ സ്വാഗതവും പി. സൗദാമിനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.