ദുരിതാശ്വാസത്തിനായി ചിത്ര-ശിൽപ ലേലം

കോഴിക്കോട്: പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ഗുരുകുലം ആർട്ട് വില്ലേജി​െൻറ നേതൃത്വത്തിൽ ചിത്ര-ശിൽപ ലേലം നടത്തും. നൂറിലേറെ ചിത്രകാരന്മാരുടെ ആയിരക്കണക്കിന് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചിത്രം വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഒമ്പത്, 10 തീയതികളിൽ മിഠായിത്തെരുവിലെ ഗുരുകുലം ആർട്ട് വില്ലേജിലാണ് ലേലം. ആറുമുതൽ എട്ടുവരെ ചിത്രകാരന്മാർക്ക് ക്യാമ്പ് ചെയ്ത് ചിത്രം വരയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗുരുകുലം ബാബു, എം.ലക്ഷ്മണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.