എലിപ്പനി ആശങ്കയിൽ ഫറോക്കും

ഫറോക്ക്: നാടെങ്ങും പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഫറോക്കിലും എലിപ്പനി ഭീതി. എലിപ്പനി ബാധിച് ച് യുവാവ് മരിക്കുകയും മേഖലയിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാൾ സംശയത്തിലുമുള്ള സാഹചര്യത്തിലാണ് ആശങ്ക പടരുന്നത്. എലിപ്പനി ബാധിച്ച് കൊളത്തറ സ്വദേശി വിഷ്ണു (22) ആണ് മെഡിക്കൽ കോളജിൽ കഴിഞ്ഞദിവസം മരിച്ചത്. ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയവരിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാൾ നിരീക്ഷണത്തിലുമാണ്. മൂന്നുപേരെയും തുടർചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ പനി വ്യാപകമാണ്. രാമനാട്ടുകരയിൽ മൂന്നുപേർക്ക് മഞ്ഞപ്പിത്ത ബാധയെന്ന സംശയത്തിലുള്ളവരും നിരീക്ഷണത്തിലാണ്. പ്രളയ പ്രദേശങ്ങളിൽ ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെട്ടവരും വീട്ടുകാരും പ്രതിരോധ ഗുളിക കഴിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ഫറോക്ക് താലൂക്ക് ആശുപത്രിയിലും രാമനാട്ടുകര, ചെറുവണ്ണൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൂടാതെ സ്വകാര്യ ആശുപത്രിയിലും പനിബാധിതരായി എത്തുന്നവർ ധാരാളമാണ്. മേഖലയിൽ എലിപ്പനി ബാധ റിപ്പോർട്ട് ചെയ്തതാണ് ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.