നരിക്കുനി: പാറന്നൂർ ജി.എം.എൽ.പി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ പ്രളയത്തെ തുടർന്ന വീട് വെള്ളത്തിനടിയിലായ കണ്ണാടിക്കൽ സ്വദേശിക്ക് വീട്ടിലേക്കാവശ്യമായ ഫർണിച്ചർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസ് ഇ.കെ. സുഗതകുമാരി നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് എം.സി. ഫാറൂഖ്, എസ്.എം.സി ചെയർമാൻ ടി.കെ. അബ്ദുൽ സലാം, കെ.സി. സാലിഹ്, പുറായിൽ റഫീഖ്, മിനി ടീച്ചർ എന്നിവർ പങ്കെടുത്തു. ഹൈമാസ്റ്റ് ലൈറ്റുകൾ അണഞ്ഞു; നരിക്കുനി അങ്ങാടിയിൽ സമ്പൂർണ ഇരുട്ട് നരിക്കുനി: അങ്ങാടിയിലുള്ള മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളും കണ്ണടച്ചതോടെ നരിക്കുനി ഇരുട്ടിലായി. മറ്റു തെരുവു വിളക്കുകളെല്ലാം നേരത്തേതന്നെ േകടുവന്നരുന്നു. നരിക്കുനി ബസ്സ്റ്റാൻഡ്, പൂനൂർ റോഡ് ജങ്ഷൻ, കുമാരസ്വാമി റോഡ് ജങ്ഷൻ, പടനിലം ജങ്ഷൻ നരിക്കുനിയുടെ പരിസര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇരുട്ടാണ്. തെരുവു നായ്ക്കളുടെയും മറ്റും ശല്യം കാരണം ഈ അങ്ങാടിയിലൂടെയുള്ള രാത്രി യാത്രതന്നെ ദുഷ്കരമായിരിക്കുകയാണ്.സമ്പൂർണ ഇരുട്ട് പത്ര വിതരണത്തെപ്പോലും ബാധിക്കുന്നുണ്ട്. ഹൈമാസ്റ്റ് ലൈറ്റ് റിപ്പയർ ചെയ്യാൻ കരാറെടുത്തവരാണ് നന്നാക്കേണ്ടത് എന്നതിനാൽ പഞ്ചായത്ത് കൈയൊഴിഞ്ഞ മട്ടിലാണ്. തെരുവു വിളക്കുകൾ കത്തിക്കുന്നതിന് നരിക്കുനി പഞ്ചായത്ത് ഭീമമായ തുക ചെലവാക്കുന്നുണ്ടെങ്കിലും നാട്ടുകാർക്ക് അതിെൻറ ഗുണം ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.