യങ് ​സ്​റ്റാർ കർമസേന ആലങ്കോട് പഞ്ചായത്തിലെത്തി

കൊടിയത്തൂർ: പ്രളയം മഹാദുരിതം വിതച്ച കളമശ്ശേരി നിയോജക മണ്ഡലത്തിലെ ആലങ്കോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കൊടിയത്തൂരിലെ യങ് സ്റ്റാർ കാരക്കുറ്റിയുടെ കർമസേന ശുചീകരിച്ചു. വീടുകളും പള്ളികളും അംഗൻവാടികളും മദ്റസകളും കച്ചവട സ്ഥാപനങ്ങളും വൃത്തിയാക്കുകയും ഇലക്ട്രിക്, പ്ലംബിങ് ജോലികൾ പൂർത്തീകരിക്കുകയും ചെയ്തു. ഹൈടെക് മൾട്ടി സർവിസും യൂനിവേഴ്സൽ ഇലക്ട്രിക്കൽസും നിരവധി പ്ലംബർമാരെയും, ഇലക്ട്രീഷന്മാരെയും തൊഴിലാളികളെയും സംഘത്തിൽ കൂട്ടിയിരുന്നു. യങ് സ്റ്റാർ പ്രസിഡൻറ് എ.പി. റിയാസ്, സെക്രട്ടറി പി.പി. സുനിൽകുമാർ, സി.പി. അസീസ്, ജാസിം കുഞ്ഞു, ഹൈപവർ മൾട്ടി സർവിസ് എം.ഡി ഷിഹാബ്, ത്യാഗരാജൻ, ഉബൈദ് യൂനിവേഴ്സൽ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.