മുക്കം മിനി സിവിൽ സ്​റ്റേഷ​െൻറ മുമ്പിലെ ചളിക്കുളം നിരത്തുന്നു

മുക്കം: മുക്കം മിനി സിവിൽ സ്റ്റേഷ​െൻറ മുമ്പിലെ ചളിക്കുള ദുരിതത്തിന് പരിഹാരമാകുന്നു. ഇതി​െൻറ ഭാഗമായി വെള്ളിയാഴ്ച മൂന്ന് ലോഡ് ക്വാറിവേസ്റ്റ് ഇറക്കി. ശനിയാഴ്ച ചളി പ്രദേശത്ത് പൊടി പാകി നിരപ്പാക്കും. മഴ പെയ്താൽ സിവിൽ സ്റ്റേഷ​െൻറ മുമ്പിലൂടെ കടന്ന് പോകണമെങ്കിൽ ചളി കടക്കണം. ചളിക്കുളത്തിലൂടെ ജീവനക്കാരും ജനങ്ങളും നടത്തുന്ന ദുരിതയാത്രയെപ്പറ്റി 'മാധ്യമം' കഴിഞ്ഞമാസം വാർത്ത നൽകിയിയിരുന്നു. മുക്കം കൃഷിഭവനും, സബ്ട്രഷറിയും നേരത്തെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞമാസം 30 മുതലാണ് മുക്കം സബ് രജിസ്ട്രാർ ഓഫിസ് രണ്ടാം നിലയിൽ പ്രവർത്തിച്ച് തുടങ്ങിയത്. ഇപ്പോൾതന്നെ നൂറുകണക്കിനാളുകളാണ് മിനി സിവിൽ സ്റ്റേഷനിലെത്തുന്നത്. ഇവരൊക്ക ഈ ചളിയുടെ ദുരിതത്തിൽ കഷ്ടപ്പെടുകയായിരുന്നു. MKMUC 4 മുക്കം മിനി സിവിൽ സ്റ്റേഷ​െൻറ മുമ്പിലെ ചളിക്കുളം നിരത്താൻ കൊണ്ടിറക്കിയ ക്വാറി വേസ്റ്റ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.