പ്രളയബാധിത വിദ്യാർഥി സംഗമം

കൊടിയത്തൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ നേരിട്ട് ദുരിതമനുഭവിച്ച വിദ്യാർഥികളുടെ സംഗമം കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. മലയോര മേഖലയിൽ ഏറ്റവും കൂടുതൽ പ്രളയബാധിത വിദ്യാർഥികളുള്ള വിദ്യാലയമാണ് പി.ടി.എം നിരവധി വിദ്യാർഥികളുടെ പഠനോപകരണങ്ങൾ നഷ്ടപ്പെടുകയും വീടുകൾക്കും കിണറുകൾക്കും നിത്യോപയോഗ സാധനങ്ങൾക്കും കേട് സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരം വിദ്യാർഥികൾക്ക് സഹായമെത്തിക്കുന്നതിനാണ് സംഗമം സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ ജി. സുധീർ ഉദ്ഘാടനം ചെയ്തു. സസ്നേഹം കൺവീനർ എം.പി മജീദ് അധ്യക്ഷത വഹിച്ചു. പഠനോപകരണം നഷ്ടപ്പെട്ട വിദ്യാർഥികളുള്ള അയൽപക്ക സ്കൂളായ പി.ടി.എം ഹൈസ്കൂളിന് വാദിറഹ്മ സ്കൂൾ നൽകുന്ന കിറ്റ് വൈസ് പ്രിൻസിപ്പൽ നാസറിൽനിന്ന് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് മറിയുമ്മക്കുട്ടി ഏറ്റുവാങ്ങി. കെ.കെ. നവാസ്, നാസർ കാരങ്ങാടൻ, എ.പി. നാസർ, വാദി റഹ്മ അഡ്മിനിസ്ട്രേറ്റർ അൻവർ എന്നിവർ സംസാരിച്ചു. photo kodi61.jpg പ്രളയബാധിത വിദ്യാർഥികളുള്ള പി.ടി.എം ഹൈസ്കൂളിന് വാദിറഹ്മ സ്കൂൾ നൽകുന്ന പഠന കിറ്റ് വൈസ് പ്രിൻസിപ്പൽ നാസർ മേച്ചേരിയിൽനിന്ന് മറിയുമ്മക്കുട്ടി സ്വീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.