തുക കൈമാറി

നടുവണ്ണൂർ: കണ്ണമ്പാലത്തെരു മഹാഗണപതി ഭഗവതി ക്ഷേത്രം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന 10,000 രൂപയുടെ ചെക്ക് ക്ഷേത്രപരിപാലന സമിതി ചെയർമാൻ പള്ളിയിൽ വേണുഗോപാലൻകിടാവ് നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിടക്ക് നൽകി. പഞ്ചായത്ത് സെക്രട്ടറി എൽ.എൻ. ഷിജു ക്ഷേത്രസമിതി വൈസ് ചെയർമാൻ രാഘവൻ മാസ്റ്റർ, ജനറൽ സെക്രട്ടറി കെ.എം. പ്രകാശൻ, സെക്രട്ടറി മൊടവൻ കണ്ടി ബാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു. ദുരന്തംവിതച്ച വയനാടൻ മലഞ്ചരിവുകളിലൂടെ സ്വാന്തനവുമായി ആമത് മേപ്പയ്യൂർ: പ്രളയം ദുരന്തംവിതച്ച വയനാടൻ മലഞ്ചരിവുകളിലൂടെ ദുരിതബാധിതരായ സഹോദരങ്ങളെ സ്വാന്തനിപ്പിച്ച് ഒരു ഒറ്റയാൻ. മേപ്പയ്യൂർ സ്വദേശിയായ നൊട്ടിയിൽ ആമതാണ് ത​െൻറ ആക്ടീവ സ്കൂട്ടറിന് മുകളിൽ ഭക്ഷ്യവസ്തുക്കളും തുണികളും വെച്ചുകെട്ടി ആരും എത്തിപ്പെടാതെ ഒറ്റപ്പെട്ടുപോയ മേഖലകളിൽ ആവശ്യക്കാരെ കണ്ടെത്തി സഹായിക്കുന്നത്. വിവിധ മേഖലകളിൽ മൂന്നു തവണ ആമത് സഹായങ്ങൾ ചെയ്തു. നാട്ടിൽ അരവ് കേന്ദ്രവും നാളീകേര കച്ചവടവുമായി കഴിയുന്ന ഇദ്ദേഹം ഒരു കടമ പോലെയാണ് സഹായങ്ങൾ ചെയ്യുന്നത്. മാനന്തവാടി, കൽപറ്റ മേഖലകളിലെ ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന മനുഷ്യർക്കിടയിലേക്കാണ് ത​െൻറ ഇരുചക്ര വാഹനവുമായി ഇദ്ദേഹം എത്തിയത്. മഴക്കെടുതിയിൽ ജോലിയും കൂലിയുമില്ലാത്ത അരപ്പട്ടിണിക്കാരെയാണ് താൻ കണ്ടതെന്നും. ക്യാമ്പുകളിൽ അവശ്യവസ്തുക്കൾ കുന്നുകൂടി കിടക്കുമ്പോൾ ഉൾനാടുകളിൽ ഒറ്റപ്പെട്ടുപോയവർക്ക് ഒന്നും ലഭിക്കുന്നില്ല. ഇനിയും സഹായങ്ങളുമായി വയനാടൻ ഗ്രാമങ്ങളിലേക്ക് യാത്ര തുടരാനാണ് തീരുമാനമെന്നും ആമത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.