​പൊലീസ്​ ഉദ്യോഗസ്​ഥയു​െട വാട്സ്​ആപ്​ പോസ്​റ്റ്​ വിവാദത്തിൽ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ വാട്സ്ആപ് പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥയുെട നടപടി വിവാദത്തിൽ. നടക്കാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ അവഹേളിക്കുന്ന രീതിയിലും വർഗീയ പരാമർശങ്ങൾ നടത്തിയുമുള്ള വിഡിയോ ക്ലിപ് പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ചത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിന് സർക്കാർ ഹിന്ദുക്കളെ മാത്രമാണ് ചൂഷണം ചെയ്യുന്നതെന്നും ക്ഷേത്രങ്ങളോട് പണംനൽകാൻ ആവശ്യപ്പെടുേമ്പാൾ പള്ളികളിൽനിന്ന് പണംനൽകാൻ നിർദേശിച്ചില്ലെന്ന തരത്തിലുള്ള പരാമർശങ്ങളാണ് വിഡിയോ ക്ലിപ്പിലുണ്ടായിരുന്നത്. മറ്റു ഗ്രൂപ്പുകളിൽനിന്ന് ൈകമാറിവന്ന പോസ്റ്റാണ് ഉദ്യോഗസ്ഥയും പൊലീസ് ഗ്രൂപ്പിലിട്ട് വിവാദത്തിലായത്. സംഭവം പുറത്തായതോടെ ഉദ്യോഗസ്ഥക്കെതിരെ പൊലീസുകാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.