എലിപ്പനി: മാവൂരിലും പെരുവയലിലും പ്രതിരോധ പ്രവർത്തനം തുടങ്ങി

മാവൂർ: ചെറൂപ്പ ആശുപത്രി പരിധിയിൽ വരുന്ന മാവൂർ, പെരുവയൽ ഗ്രാമപഞ്ചായത്തുകളിൽ എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കി. മാവൂരിൽ ഒന്നും പെരുവയലിൽ മൂന്നും എലിപ്പനി ബാധയാണ് സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും പ്രതിരോധമരുന്ന് വിതരണം ചെയ്യും. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ശുചീകരണങ്ങളിലും പെങ്കടുത്തവർക്കും മരുന്ന് നൽകും. മുഴുവൻ പ്രദേശങ്ങളിലും എലിപ്പനി ബോധവത്കരണം നടത്തും. മാവൂർ ഗ്രാമപഞ്ചായത്തി​െൻറയും ചെറൂപ്പ എം.സി.എച്ച് യൂനിറ്റി​െൻറയും സംയുക്താഭിമുഖ്യത്തിൽ ചെറൂപ്പ ഹെൽത്ത് സ​െൻററിൽ ഡോക്സി സൈക്ലിൻ കോർണർ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രതിരോധ മരുന്ന് കഴിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിതഭായ് അധ്യക്ഷത വഹിച്ചു. ഡോ. ബിൻസു വിജയൻ (ഓഫിസർ, ഇൻചാർജ്), ഡോ. ഇബ്രാഹിം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെംബർ യു.എ. ഗഫൂർ, ഹെൽത്ത് സൂപ്പർവൈസർ പി.പി. മുരളീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു. photo mvr rat fever ചെറൂപ്പ ഹെൽത്ത് സ​െൻററിൽ ആരംഭിച്ച ഡോക്സി സൈക്ലിൻ കോർണർ പ്രതിരോധ മരുന്ന് കഴിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.