ദുരിതാശ്വാസ പ്രവർത്തനം രാഷ്്ട്രീയവത്കരിച്ച സി.പി.എം നടപടി അപഹാസ്യം മാവൂർ: വെള്ളപ്പൊക്ക ദുരിതം ഏറെ ബാധിച്ച മാവൂർ ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായിനിന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും രാഷ്ട്രീയവത്കരിച്ച സി.പി.എം നടപടി അപഹാസ്യമാെണന്ന് പഞ്ചായത്ത് യു.ഡി.വൈ.എഫ് കമ്മിറ്റി കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രയാസത്തോടൊപ്പം നിൽക്കുകയും ദുരിതാശ്വാസ സംവിധാനം ഒരുക്കുകയും ചെയ്ത എം.കെ. രാഘവൻ എം.പിയുടെ പ്രവർത്തനങ്ങളെ കുപ്രചാരണങ്ങളിലൂടെ അവമതിക്കാൻ ശ്രമിച്ചതും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സി.പി.എമ്മിെൻറ ആത്മാർഥതയില്ലായ്മയാണ് തെളിയിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. ഒ.എം നൗഷാദ്, നിധീഷ് നങ്ങാലത്ത്, യു.എ. ഗഫൂർ, കെ. സജി, പി.പി. സലാം, സുനിൽ കണ്ണിപറമ്പ്, കെ.എം. മുർത്താസ്, റാഷിദ് പറമ്മൽ, ലത്തീഫ് മാസ്റ്റർ, പി.ടി. അസീസ്, ഹബീബ് ചെറൂപ്പ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.