ഇരുണ്ട കടപ്പുറത്ത്​ ടോർച്ച് തെളിയിച്ച്​ പ്രതിഷേധം

ഇരുണ്ട കടപ്പുറത്ത് ടോർച്ച് തെളിയിച്ച് പ്രതിഷേധം കോഴിക്കോട്: ഇരുട്ടിലായ സൗത്ത് ബീച്ചിൽ ടോർച്ച് വെട്ടം തെളിച്ച് പ്രതിഷേധം. തെക്കേപ്പുറം വോയ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സൗത്ത് ബീച്ച് മുതൽ കുറ്റിച്ചിറവരെ തെരുവുവിളക്ക് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് ടോർച്ച് തെളിച്ചത്. തെരുവ് വിളക്കുകൾ ഇല്ലാത്തത് കാരണം നിരവധി അപകടങ്ങളാണ് നിത്യേനയുണ്ടാകുന്നത്. പല തവണയായി അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടാകുമെന്ന് പറയുകയല്ലാതെ നടപടി ക്രമങ്ങൾ ഉണ്ടാകാത്തതിനാലാണ് ഇത്തരത്തിൽ വേറിട്ടൊരു പ്രതിഷേധത്തിന് ഒരുങ്ങിയതെന്ന് തെക്കേപ്പുറം വോയ്സ് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. പി.ടി. ഇമ്പിച്ചിക്കോയ, ഒ. മമ്മുദു, പി.എം. ഇഖ്ബാൽ, അനസ് പരപ്പിൽ, ബി.വി. നിഹാദ്, പി.ടി. മുഹാജിർ, സി.ബി.വി. സിനാൻ, മുഹമ്മദ് സിറാജ് കപാസി, ഗുജറാത്തി സ്കൂൾ പ്രസിഡൻറ് രമ ബഹൻ എന്നിവർ നേതൃത്വം നൽകി. സമീപ പ്രദേശത്തെ ബോറ സമുദായാംഗങ്ങൾ, വേ ടു ഫലാഹ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ പ്രതിഷേധത്തിൽ അണിനിരന്നു. പടം ab 5
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.