മാവൂർ: അടിക്കടിയുണ്ടായ വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലും കൃഷിനാശവും കനത്ത സാമ്പത്തികനഷ്ടവും സംഭവിച്ച് നടുെവാടിഞ്ഞ വാഴക്കർഷകർ വീണ്ടും കൃഷിക്ക് കളമൊരുക്കിത്തുടങ്ങി. വെള്ളക്കെെട്ടാഴിഞ്ഞ മിക്ക വയലുകളിലും വാഴകൃഷിക്ക് നിലമൊരുക്കൽ തകൃതിയായി തുടങ്ങിയിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും നഷ്ടം സംഭവിച്ച വാഴകൃഷിക്കാലമാണ് ഇക്കഴിഞ്ഞത്. ലക്ഷങ്ങളുടെയും പതിനായിരങ്ങളുടെയും നഷ്ടക്കണക്കുകളാണ് മിക്ക കർഷകർക്കും പറയാനുള്ളത്. നഷ്ടം നികത്താനും മുതൽ തിരിച്ചുപിടിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ അടുത്ത കൃഷിക്ക് ഒരുങ്ങുന്നത്. മാവൂർ പള്ളിയോൾ പാടത്ത് പലഭാഗത്തായി കൂട്ടായും ഒറ്റക്കും നിലമൊരുക്കൽ തുടങ്ങിയിട്ടുണ്ട്. മാവൂർ ഗ്രാമ പഞ്ചായത്തിൽ മാത്രം മൂന്നു ലക്ഷത്തോളം വാഴയാണ് കാലവർഷത്തിൽ മാത്രം നശിച്ചത്. നേന്ത്രവാഴകൾ കുലച്ചുതുടങ്ങിയ സമയത്തുണ്ടായ വേനൽമഴയിലാണ് ഇൗവർഷത്തെ കൃഷിനാശത്തിെൻറ തുടക്കം. പതിനായിരക്കണക്കിന് വാഴകളാണ് വേനൽമഴയിൽ നശിച്ചത്. തുടർന്ന് മൂന്നുതവണയായി വന്ന വെള്ളപ്പൊക്കത്തിലാണ് വാഴകളുടെ നാശം പൂർണമാകുന്നത്. ജൂൺ മധ്യത്തിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് രണ്ടു ലക്ഷത്തോളം വാഴ നശിച്ചത്. കുലച്ച് മൂപ്പെത്തിയ വാഴയാണ് അന്ന് നശിച്ചത്. തോണിയിലും മറ്റും വെള്ളത്തിലിറങ്ങി ചിലർ പഴക്കുല വെട്ടി കരക്കെത്തിച്ചിട്ടും ഫലമുണ്ടായില്ല. വാഴക്കുലകൾ വിപണിയിൽ നിറഞ്ഞുകവിഞ്ഞതോടെ വാങ്ങാനാളില്ലാതെ വയൽ വരമ്പുകളിൽതന്നെ നശിച്ചു. ലോഡുകണക്കിന് കുലകളാണ് ഇങ്ങനെ നശിച്ചത്. പാതയോരങ്ങളിൽ വളരെ കുറഞ്ഞ വിലക്ക് നേന്ത്രപ്പഴം വിറ്റഴിച്ചിട്ടും കാര്യമായി ഒന്നും തിരിച്ചുപിടിക്കാൻ കർഷകർക്കായില്ല. നിപ രോഗം പടർന്ന സാഹചര്യത്തിലും വാഴപ്പഴവിപണിക്ക് കോട്ടം തട്ടിയിരുന്നു. ഇൗ സമയത്ത് പകുതിയായി വില ഇടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് നാശം പൂർണമാകുന്നത്. ഇക്കഴിഞ്ഞ കൃഷിയിലുണ്ടായ കനത്ത നഷ്ടം കർഷകരെ തളർത്തിയിരിക്കുകയാണ്. ലോണെടുത്തും വായ്പ വാങ്ങിയും കൃഷിയിറക്കിയവരാണധികവും. സർക്കാറിൽനിന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മഴക്ക് ശമനമുണ്ടാകുകയും വയലുകളിൽ വെള്ളമൊഴിയുകയും ചെയ്തതോടെ വീണ്ടുമൊരു പരീക്ഷണത്തിനിറങ്ങുകയാണിവർ; കാലവർഷം ഇനി ചതിക്കില്ലെന്ന വിശ്വാസത്തോടെ. photo mvr vazhakrishi മാവൂർ പള്ളിയോൾ പാടത്ത് വാഴകൃഷിക്ക് നിലമൊരുക്കുന്ന കർഷകർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.