ഇൗ കൂട്ടായ്​മ മലബാറി​െൻറ കരുതൽ...

കോഴിക്കോട്: റിലീഫ് പ്രവർത്തനങ്ങൾക്ക് വലിയ പങ്കുവഹിച്ച രാമനാട്ടുകര കേന്ദ്രീകരിച്ചുള്ള 'മലബാർ ഫ്ലഡ് റിലീഫ് വളൻറിയേഴ്സ്' സമൂഹമാധ്യമ കൂട്ടായ്മ മാതൃകയായി. പ്രളയക്കെടുതി തുടങ്ങിയ സമയത്ത് രാമനാട്ടുകര ഗണപത് എ.യു.പി സ്കൂളിൽ പത്തിൽ താഴെ സമൂഹിക-മനുഷ്യാവകാശ പ്രവർത്തകർ മാത്രമുണ്ടായിരുന്ന ഒരു ചെറിയ സംഘമായിരുന്നു ഇത്. എന്നാൽ, പിന്നീട് ആയിരത്തിലധികം സന്നദ്ധപ്രവർത്തകരുടെ ഒരു വലിയ കൂട്ടായ്മയായി മലബാർ ഫ്ലഡ് റിലീഫ് മാറി. വിദ്യാര്‍ഥികളും അധ്യാപകരും മാധ്യമപ്രവര്‍ത്തകരും ഉപ്പെടെ ചേർന്ന സംഘം സമൂഹമാധ്യമങ്ങൾ വഴി സന്നദ്ധപ്രവർത്തകരെ ഒരുമിപ്പിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. മലബാര്‍ ഫ്ലഡ് റിലീഫ് വളൻറിയേഴ്സ് ഇതുവരെ അഞ്ചു കോടിയിലധികം വരുന്ന സാധനങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിച്ചതായി കൂട്ടായ്മയുടെ കോഒഡിനേറ്റര്‍മാരായ എം.കെ. ശ്രീജിത്ത്, കെ.എസ്. അഖിൽനാഥ് എന്നിവർ പറഞ്ഞു. രാമനാട്ടുകര ഗണപത് സ്കൂൾ കേന്ദ്രീകരിച്ച് അവശ്യ സാധനങ്ങൾ സംഭരിക്കുകയും പ്രവർത്തകരെ ഏകോപിപ്പിച്ച് ആവശ്യങ്ങളനുസരിച്ച് കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കും സാധന സഹായങ്ങളും കൃത്യമായി കൈമാറി. മലബാർ മേഖലയിലെ പ്രളയക്കെടുതി അവസാനിച്ചപ്പോൾ സേവനം തെക്കൻ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിലും പുനർനിർമാണത്തിലുമായിരുന്നു കൂടുതൽ ശ്രദ്ധ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.