ചത്ത പശുക്കുട്ടിയെ റോഡിൽ ഉപേക്ഷിച്ചു

കാരാട്: . കാരാട്-ഫാറൂഖ് കോളജ് റോഡിൽ പടുവിൽതാഴത്താണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അജ്ഞാതർ ചാക്കിൽകെട്ടി റോഡിൽ തള്ളിയത്. നിരന്തരം വാഹനങ്ങൾ കടന്നുേപാവുന്ന റോഡിലാണ് സംഭവം. ഈ ഭാഗത്ത് ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന തോട്ടിലും സമീപത്തും നിരന്തരമായി മാലിന്യം തള്ളുന്നുണ്ട്. വെള്ളിയാഴ്ച പശുക്കുട്ടിയെ തള്ളിയ വാഹനത്തെക്കുറിച്ച് ചില യാത്രക്കാർക്ക് സൂചന ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. photo Karad കാരാട്-ഫാറൂഖ് കോളജ് റോഡിൽ ചത്ത പശുക്കുട്ടിയെ ഉേപക്ഷിച്ച നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.