ഭക്ഷ്യമേള സംഘടിപ്പിച്ചു

കോഴിക്കോട്: പ്രളയദുരിത ബാധിതർക്കുള്ള ഫണ്ട് ശേഖരണാർഥം കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സംരംഭകത്വ വികസന ക്ലബ് (ഇ.ഡി ക്ലബ്) സ്കൂൾ അങ്കണത്തിൽവെച്ച് . േകാമേഴ്സ് വിദ്യാർഥികൾ സംഘടിപ്പിച്ച ഈ പരിപാടിയിലൂടെ ലഭിച്ച മുഴുവൻ പണവും സ്കൂളി​െൻറ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം. അബ്ദു ഉദ്ഘാടനം ചെയ്തു. ഇ.ഡി ക്ലബ് കൺവീനർ ഫാത്തിമ ഷഫ്‌ന അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ശ്രീദേവി, ഹെഡ്മിസ്ട്രസ് സൈനബ, അധ്യാപിക ഷബ്ന എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് െസക്രട്ടറി സാജിദ സ്വാഗതവും ഇ.ഡി ക്ലബ് സെക്രട്ടറി ഹുസ്ന നന്ദിയും പറഞ്ഞു. സഹായധനം നൽകി കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ദേശപോഷിണി പബ്ലിക് ലൈബ്രറി ചാരിറ്റബിൾ ട്രസ്റ്റ് 25,000 രൂപയുടെ സഹായധനം കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ മുഖാന്തരം നൽകി. ലൈബ്രറി പ്രസിഡൻറ് എ.പി. കൃഷ്ണകുമാറിൽനിന്നു താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ് ബാബു തുക സ്വീകരിച്ചു. കെ.പി. സുരേന്ദ്രനാഥ്, സി.പി. രവീന്ദ്രൻ, പി.കെ. പ്രകാശൻ എന്നിവർ സംബന്ധിച്ചു. photo: calicut22.jpg കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഇ.ഡി. ക്ലബി​െൻറ ആഭിമുഖ്യത്തിൽ ദുരിത ബാധിതർക്കായുള്ള സാമ്പത്തിക സമാഹരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ഭക്ഷ്യമേള ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം. അബ്ദു ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.