ബേപ്പൂരിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു

ബേപ്പൂർ: മലപ്പുറം ജില്ലയിലെ വാഴയൂർ വില്ലേജിൽപ്പെട്ട പ്രളയ പ്രദേശത്തുനിന്ന് 40 കുടുംബങ്ങളെ രക്ഷപ്പെടുത്തിയ ബേപ്പൂരിലെ മത്സ്യത്തൊഴിലാളികളായ ചേക്കിൻറകത്ത് നാസർ, പരക്കലകത്ത് റാഫി, ഉണ്ണായൻറകത്ത് ഗിരീഷ് ബാബു, ചേക്കിൻറകത്ത് ഷാഫി, പരക്കലകത്ത് മോഹൻ, മാമൻറകത്ത് കരീം, കുന്നത്ത് പറമ്പ് ജംഷി, ചേക്കിൻറകത്ത് സലാം, കരിച്ചാലി സനൽ, അരയം വീട് ബിലാൽ, ചീരാച്ചം വീട്ടിൽ ഫഹദ്, തോപ്പയിൽ സ്വദേശി മുസ്തഫ എന്നീ 12പേരെ മാത്തോട്ടം വാട്സ്ആപ് കൂട്ടായ്മ ആദരിച്ചു. വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ബി.പി. ബീരാൻകോയ, പി.കെ. ഷാനിയ, ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോ. സംസ്ഥാന വൈസ് പ്രസിഡൻറ് കരിച്ചാലി പ്രേമൻ, എൻ.സി. അബൂബക്കർ, മമ്മദ്കോയ, ദേവരാജൻ (സി.പി.എം), എം.ഐ. മുഹമ്മദ് (മുസ്ലിം ലീഗ്) , കെ.പി. ഹുസൈൻ (സി.പി.ഐ), സലീം പാടത്ത് (ഐ.എൻ.എൽ )അഷ്റഫ് (പി.ഡി.പി) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി.എൻ.എം. ജാബിർ അധ്യക്ഷനായി. സുഭാഷ് ചന്ദ്രബോസ് സ്വാഗതവും മിർഷാദ് ബക്കർ നന്ദിയും പറഞ്ഞു. പടം: vkc33.jpg പ്രളയ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ ബേപ്പൂരിലെ മത്സ്യത്തൊഴിലാളികൾക്ക് മാത്തോട്ടം വാട്സ്ആപ് കൂട്ടായ്മ നടത്തിയ ആദരിക്കൽ വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.