ചേളന്നൂർ: വഴിയും വഴിവിളക്കുമില്ലാതെ ഞാറക്കാട്ട് എസ്.സി കോളനി. ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയാണ് വർഷങ്ങൾക്കു മുമ്പെത്ത പുരോഗമനമില്ലാത്ത ഒരുനാടിെന ഒാർമപ്പെടുത്തുന്നത്. കോളനിക്കുള്ളിൽ റോഡ് സൗകര്യമുണ്ടെങ്കിലും കോളനിക്കുള്ളിലേക്ക് ഇരുചക്ര വാഹനംപോലും കയറ്റാൻ പ്രയാസമാണ്. രോഗികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലെത്തിക്കാനുള്ള പാട് ചില്ലറയല്ല. കോളനിക്കകത്ത് വിളക്കുമരം സ്ഥാപിച്ച് ലൈൻ വലിച്ചിട്ടിട്ട് മാസങ്ങളായി. പൈപ്പ് കണക്ഷൻ നൽകാൻ വീടുകൾക്ക് മുന്നിൽ പൈപ്പ് സ്ഥാപിച്ചിട്ടും മാസങ്ങൾ കഴിഞ്ഞു. പമ്പ് ഹൗസ് നിർമിച്ചെങ്കിലും വൈദ്യുതി ലഭിക്കാത്തതാണ് കുടിവെള്ള വിതരണം നീളുന്നത്. ലക്ഷങ്ങൾ മുടക്കി കോമൺ ഫെസിലിറ്റി സെൻറർ നിർമിച്ചിട്ടുണ്ടെങ്കിലും ഇവിടെയും വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. രണ്ടു പൊതു കിണർ ഉണ്ടെങ്കിലും വലപോലും ഇടാതെയാണ് വെള്ളം ഉപയോഗിക്കുന്നത്. ഒരു കിണറിനുചുറ്റം കാടും പടർപ്പുകളും നിറഞ്ഞിരിക്കുകയാണ്. അനുവാദപത്രിക ലഭിക്കാത്ത നാലു കുടുംബങ്ങൾ ഷെഡിൽ നരകതുല്യമായാണ് ജീവിതം തള്ളിനീക്കുന്നത്. കോളനിക്കുള്ളിലേക്കുള്ള വഴി സംബന്ധിച്ച് പ്രശ്നം പരിഹരിക്കുന്നതിന് അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് കോളനിവാസികളുടെ പരാതി. എന്നാൽ, ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നിട്ടുണ്ടെന്നും ഉടമകളോട് അനുരഞ്ജന ശ്രമം തുടരുന്നതായും വാർഡ് അംഗം ഷാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.