പ്രളയം: രക്ഷാപ്രവർത്തകർക്ക് ഉമ്പിച്ചിഹാജി ഹയർ സെക്കൻഡറി സ്കൂളി​െൻറ ആദരം

ചാലിയം: പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ചാലിയം ഉമ്പിച്ചിഹാജി ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു. സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ 90 രക്ഷാപ്രവർത്തകർ പങ്കെടുത്തു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.വി. സൈദ് ഹിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.പി. അഷ്റഫ്, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഇ.കെ. തസ്രീഫ്, ടി.കെ. സിദ്ദീഖ്, കെ.വി. ഹംസക്കോയ, അഹമ്മദ് ശരീഫ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ഒ. ജയശ്രീ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.ടി. ശരത്കുമാർ നന്ദിയും പറഞ്ഞു. ക്യാപ്ഷൻ: chaliyam10 ചാലിയം ഉമ്പിച്ചിഹാജി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കൽ ചടങ്ങ് കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.