വ്യാപാരികൾ കക്കോടി ബസാർ ശുചീകരിച്ചു കക്കോടി: വ്യാപാരികളുടെ നേതൃത്വത്തിൽ കക്കോടി ബസാർ ശുചീകരിച്ചു. പൂനൂർപുഴ കരകവിഞ്ഞൊഴുകി എത്തിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിെൻറ തുടർച്ചയായാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്. രാവിലെ 11 മണിവരെ കടകളടച്ചായിരുന്നു ശുചീകരണം. വിമൻസ് കോളജ് കക്കോടി, വി-13 കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ശുചീകരണം നടത്തിയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സി. അംഗം ഒ. രത്നകുമാർ, ഒ.കെ. മുഹമ്മദ്, ബഷീർ, എൻ.ടി. രൂപേഷ്, കെ. സഞ്ജു, പി. രാധ, കെ. സൈഫുന്നീസ, എം. ഗംഗാധരൻ, എം. ഹംസ, കെ. ഉണ്ണീരി, ദിൽദർ ലത്തീഫ്, സുന്ദരൻ, കൃഷ്ണൻ, ഫഹദ്, റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. പടം: clean bzr വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ മാലിന്യം നീക്കം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.