മത്സ്യവ്യാപാര വരുമാനം ദുരിതാശ്വാസത്തിലേക്ക് നൽകി

കക്കോടി: ഒരു ദിനത്തിലെ മത്സ്യവ്യാപാരത്തിലെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി ആലിക്ക. നാടു മുഴുവൻ പ്രളയക്കെടുതിയുടെ ദുരിതത്തിന് ആശ്വാസം പകരാൻ ശ്രമിക്കുമ്പോൾ ത​െൻറ ഒരു ദിവസത്തെ വരുമാനം നൽകാൻ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ രാത്രി വൈകിവരെ ലഭിച്ച നാലായിരത്തോളം രൂപയാണ് നൽകിയത്. ആലിയുടെ സേവനത്തിന് പ്രോത്സാഹനം നൽകാൻ നാട്ടുകാർ ആേവശം കാണിച്ചു. Ali.jpg മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് ഒരു ദിവസത്തെ വ്യാപാര വരുമാനം നൽകുന്ന പരിപാടി മാമ്പറ്റ കരുണൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.