ഗരിമ സൗകര്യമൊരുക്കാത്ത കെട്ടിട ഉടമകൾക്കെതിരെ നടപടി

ഗരിമ സൗകര്യമൊരുക്കാത്ത കെട്ടിട ഉടമകൾക്കെതിരെ നടപടി ഒളവണ്ണ: തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ജില്ല കലക്ടർ പ്രഖ്യാപിച്ച ഗരിമ പദ്ധതി പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കാത്ത കെട്ടിട ഉടമകൾക്കും തൊഴിൽ ഉടമകൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് ഒളവണ്ണ ഗ്രാമപഞ്ചായത്ത്. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകളുടേയും തൊഴിലുടമകളുടേയും സംയുക്ത യോഗം വിളിച്ചുചേർത്താണ് ഗ്രാമപഞ്ചായത്ത് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചക്കകം സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നിർദേശം നൽകിയത്. പ്രസിഡൻറ് കെ. തങ്കമണി, മനോജ് പാലാത്തൊടി, പഞ്ചായത്ത് സെക്രട്ടറി സി.പി. സതീശൻ, ഹെൽത്ത് ഇൻസ്െപക്ടർ പി.പി. മുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.പി. സുമ, എം.എൻ. വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.