വയനാട്​ ചുരം വീതികൂട്ടൽ അനിശ്ചിതത്വത്തിൽ തുടരുന്നു

വൈത്തിരി: . ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചുരം വളവുകൾ വീതികൂട്ടുന്നതിനു വനം വകുപ്പ് നൽകാമെന്നേറ്റ 0.92 ഹെക്ടർ (ഏകദേശം രണ്ടേകാൽ ഏക്ര) സ്ഥലം വനം വകുപ്പ് ഇതുവരെ വിട്ടുനൽകിയില്ല. സ്ഥലം വിട്ടുനൽകിയതായുള്ള ഉത്തരവ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽനിന്നും ദേശീയപാത അതോറിറ്റിക്ക് കേരള വനം വകുപ്പ് മുഖാന്തരം ലഭിെച്ചങ്കിലും സംസ്ഥാന സർക്കാറിൽനിന്ന് വനഭൂമി വിട്ടുകൊടുക്കാനുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല. ചുരം റോഡ് വീതി കൂട്ടുന്നതിനാവശ്യമായ വനം വകുപ്പി​െൻറ കീഴിലുള്ള സ്ഥലം ദേശീയപാത അതോറിറ്റിക്ക് കൈമാറാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ഏപ്രിലിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥലത്തിന് വേണ്ടി എൻ.എച്ച് അധികൃതർ 38 ലക്ഷം രൂപ വനംവകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. വർഷങ്ങളായുള്ള പി.ഡബ്ല്യു.ഡി (എൻ.എച്ച് റോഡ്) ഉദ്യോഗസ്ഥരുടെ പരിശ്രമത്തിനൊടുവിലാണ് വനപ്രദേശം നൽകാൻ നടപടികളായത്. സ്റ്റേജ് ഒന്ന് പ്രകാരമാണ് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിൽനിന്നു ഉത്തരവ് ലഭിച്ചതും ഇതുപ്രകാരമുള്ള രേഖകൾ വനംവകുപ്പ് ദേശീയപാത ഉദ്യോഗസ്ഥർക്ക് കൈമാറിയതും. സ്റ്റേജ് രണ്ട് അഥവ അവസാനമായി ലഭിക്കേണ്ട ഉത്തരവ് സംസ്ഥാന സർക്കാറിൽ നിന്നാണ്. കേന്ദ്രത്തിൽനിന്ന് ആവശ്യമായ ഉത്തരവ് ലഭിച്ചയുടനെ സർക്കാറി​െൻറ അനുമതിക്കുവേണ്ടി എല്ലാ രേഖകളും തിരുവനന്തപുരത്തെത്തിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ഡി.എഫ്.ഒ അറിയിച്ചു. സംസ്ഥാന സർക്കാറി​െൻറ ഉത്തരവ് ലഭിക്കാതെ തങ്ങൾക്ക് ഇതിലൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. ചുരം നവീകരണത്തിന് വളരെ സഹായകരമായ വിധത്തിൽ കേന്ദ്രത്തിൽനിന്നു ചുരം റോഡ് വീതി കൂട്ടുന്നതിന് കേന്ദ്രത്തിൽനിന്ന് എത്തിയ ഉത്തരവിനെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയായിരുന്നു സ്വീകരിച്ചത്. ദേശീയപാത ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാറി​െൻറ അനുമതിക്കായി പരിശ്രമിക്കുന്നുണ്ടെങ്കിലും നവീകരണം എന്ന് നടക്കുമെന്ന് കാത്തിരുന്നു കാണണം. എസ്.പി.സി കാഡറ്റുകളുടെ സമ്മർ ക്യാമ്പ് പുൽപള്ളി: കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി കാഡറ്റുകളുടെ സമ്മർ ക്യാമ്പ് ആരംഭിച്ചു. പരിസ്ഥിതി സംരക്ഷണം, ലഹരിവിരുദ്ധ ബോധവത്കരണം, സൈബർ കുറ്റകൃത്യങ്ങൾ, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ നൽകും. പുൽപള്ളി എസ്.എച്ച്.ഒ റെജീന കെ. ജോസ് ഉദ്ഘാടനം ചെയ്തു. പി.എ. നാസർ അധ്യക്ഷത വഹിച്ചു. കെ.ആർ. ജയറാം, കെ. റാണി വർഗീസ്, കെ. ജയരാജ്, കെ.ആർ. രമേശൻ, പ്രവീൺ ജേക്കബ്, എ.ഡി. ബിന്ദു, മുസ്തഫ, അജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.