ഭവന നിർമാണത്തിന് ശിലാസ്ഥാപനം

കടലുണ്ടി: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപിച്ച 'ഭവനരഹിതർക്കൊരു വീട്' പദ്ധതിയുടെ ഭാഗമായി കടലുണ്ടി ലോക്കൽ കമ്മിറ്റി മാട്ടുമ്മൽ സൈബുന്നീസക്ക് നിർമിച്ച് നൽകുന്ന വീടി​െൻറ തറക്കല്ലിടൽ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം മാട്ടുമ്മൽ അഹമ്മദ് നിർവഹിച്ചു. പി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരൻ, ടി. രാധാഗോപി, സി.കെ. ശിവദാസൻ എന്നിവർ സംസാരിച്ചു. പി. ശശീന്ദ്രൻ, എം. ജംഷി, വി. മുഹമ്മദ്കോയ, എൻ. ഹുസൈൻകോയ, എൻ.വി. ബാപ്പുട്ടി ഹാജി എന്നിവർ സംസാരിച്ചു. ബാദുഷ കടലുണ്ടി സ്വാഗതവും ടി. സനു നന്ദിയും പറഞ്ഞു. അനുസ്മരണവും ഉപഹാര സമർപ്പണവും കടലുണ്ടി: കടലുണ്ടി മണ്ഡലം ലീഡർ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ കുണ്ട്ൽ വാസു മാസ്റ്റർ ഒന്നാം ചരമദിനാചരണവും മുഴുവൻ എ പ്ലസ് നേടിയ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. കനറാ ബാങ്കിനു സമീപം നടന്ന ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ആദം മുൽസി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻറ് കെ.വി. സുലൈമാൻ അധ്യക്ഷത വഹിച്ചു. പനക്കൽ പ്രേമരാജൻ ഉപഹാര സമർപ്പണം നടത്തി. ശശി പുഴക്കൽ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. സതീദേവി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ഹെബീഷ് മാമ്പയിൽ, പട്ടയിൽ ബാബു, പ്രവീൺ ശങ്കരത്ത്, സച്ചിൻ പവിത്രൻ, പി. ഉന്മേഷ്. ഷിജി കുണ്ട്ൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.