ശുചീകരണവും ബോധവത്​കരണവും

മുക്കം: നിപ വൈറസ് പനിമരണവും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധത്തി​െൻറ ഭാഗമായി മുക്കം നഗരസഭ, മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ, മുത്താലം നവോദയ ഗ്രന്ഥശാല, ശുചിത്വ കാർഷിക-ഗ്രാമം പദ്ധതി എന്നിവയുടെ നേതൃത്വത്തിൽ നഗരസഭയിലെ 27, 28 ഡിവിഷനുകളിലായി ശുചീകരണവും വീടുകയറി ആരോഗ്യ ബോധവത്കരണവും കൊതുകു നശീകരണവും നടത്തി. നഗരസഭ കൗൺസിലർമാരായ അബ്ദുൾ അസീസ് വാർപ്പിൽ, അബ്ദുൾ ഹമീദ് അമ്പലപ്പറ്റ, സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു രാഘവൻ എന്നിവർ പെങ്കടുത്തു. കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.