നടുവണ്ണൂർ: നിപ വൈറസ് ഭീതിയിൽ . നടുവണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിലും തിരിച്ചുള്ള യാത്രയിലുമാണ് ഇദ്ദേഹം മാസ്ക് വിതരണം ചെയ്യുന്നത്. നാലു ദിവസമായി രാജൻ ഈ സേവന പ്രവർത്തനം തുടങ്ങിയിട്ട്. കോഴിക്കോട് ഒരു സ്വകാര്യ കമ്പനിയിൽ പാർസൽ ജീവനക്കാരനാണ് ഇദ്ദേഹം. ഒരു ദിവസം നൂറോളം മാസ്കുകളാണ് ഇദ്ദേഹം വിതരണം ചെയ്യുന്നത്. ആരെങ്കിലും പണം കൊടുത്താൽ അത് വാങ്ങാതെ നിറഞ്ഞ പുഞ്ചിരി മാത്രം സമ്മാനിക്കും. കോഴിക്കോട് -കുറ്റ്യാടി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിലെ ജനകീയനായ ക്ലീനർ കൂടിയാണ് രാജൻ. തെൻറ ഈ ചെറിയ ജീവിതംകൊണ്ട് എനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുന്നു എന്നു മാത്രമാണ് ഇതെല്ലാം ചെയ്യുമ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ രാജൻ പറയുന്നത്. കലാകാരൻകൂടിയാണ് കാവുന്തറ താമസിക്കുന്ന രാജൻ കാവിൽ. കലാകാരന്മാരുടെ സംഘടനയായ നന്മയിൽ അംഗമായ രാജൻ നാടകത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കവിതയും ഭക്തിഗാനങ്ങളും എഴുതുകയും ചെയ്യുന്നു. അധ്യാപക നിയമനം പേരാമ്പ്ര: കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ സയൻസ്, ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇൻറർവ്യൂ ഈ മാസം 30ന് 11 മണിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.