പള്ളിയിൽ പ്രസംഗത്തിന്​ പൊലീസ് ഉദ്യോഗസ്ഥനും

കുറ്റ്യാടി: റമദാനിലെ പള്ളി പ്രസംഗത്തിന് പൊലീസ് ഉദ്യോഗസ്ഥനും. േമയ് 25ന് കുറ്റ്യാടി ജുമാമസ്ജിദിലാണ് വേറിട്ട പരിപാടി അരങ്ങേറുന്നത്. ജുമുഅ നമസ്കാരത്തിനുശേഷം സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് സൈബർ സെല്ലിലെ രംഗീഷ് കടവത്ത് ക്ലാസെടുക്കും. മഹല്ല് കമ്മിറ്റിയുടെ മേൽനോട്ടത്തിലുള്ള കുറ്റ്യാടി ടൗൺ മസ്ജിദിൽ എല്ലാ ദിവസവും ഉച്ചക്ക് റമദാൻ പ്രഭാഷണമുണ്ട്. വിവിധ മുസ്ലിം പണ്ഡിതൻമാരാണ് സംസാരിക്കുക. ടൗൺ മസ്ജിദിൽ ജുമുഅ നമസ്കാരമില്ലാത്തതിനാൽ വെള്ളിയാഴ്ചത്തെ പ്രഭാഷണം ജുമാമസ്ജിദിലേക്ക് മാറ്റിയതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.