എ.​െഎ.പി.ടി.എഫ്​ ദേശീയ കൗൺസിൽ മീറ്റ്​ കോഴിക്കോട്​

കോഴിക്കോട്: ഒാൾ ഇന്ത്യ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷൻ ദേശീയ കൗൺസിൽ മീറ്റ് ജൂലൈ 28, 29 തീയതികളിൽ നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽനിന്നും അധ്യാപക പ്രതിനിധികൾ പെങ്കടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ആണ് ആതിഥേയത്വം വഹിക്കുന്നത്. എം.കെ. രാഘവൻ എം.പി ചെയർമാനും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ വർക്കിങ് ചെയർമാനും ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ ജനറൽ കൺവീനറും വൈസ് പ്രസിഡൻറ് പറമ്പാട്ട് സുധാകരൻ കൺവീനറുമായുള്ള കമ്മിറ്റി പ്രവർത്തനങ്ങൾ വിലയിരുത്തി. എ.െഎ.സി.സി പ്രസിഡൻറ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, എ.കെ. ആൻറണി എന്നിവർ പെങ്കടുക്കും. സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ, ഡി.സി.സി ഭാരവാഹികളായ എ.കെ. അബ്ദുസ്സമദ്, കെ. രാമചന്ദ്രൻ, വൈസ് പ്രസിഡൻറുമാരായ വി.കെ. അജിത്കുമാർ, സി. സുനിൽകുമാർ, പറമ്പാട്ട് സുധാകരൻ സലോമി, ഇ. പ്രദീപ്കുമാർ, പി.കെ. അരവിന്ദൻ, എൻ.പി. ഇബ്രാഹിം, വി.കെ. ബാബുരാജ്, എൻ. ശ്യാംകുമാർ, എൻ. ബഷീർ, ടി. ആബിദ്, ടി. അശോക്കുമാർ, സജീവൻ കുഞ്ഞോത്ത്, ഷാജു, പി. കൃഷ്ണൻ എന്നിവർ സ്വാഗതസംഘം യോഗത്തിൽ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.